”പ്രൈമറി സംഘം ജീവനക്കാര്‍ക്ക് ജില്ലാ ബാങ്കുകളില്‍ നല്‍കിയിരുന്ന 50% തൊഴില്‍ സംവരണം പുനസ്ഥാപിക്കുക”; കേരളബാങ്ക് കൊയിലാണ്ടി ശാഖക്കുമുമ്പില്‍ ധര്‍ണ്ണ നടത്തി കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ്
കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബേങ്ക് കൊയിലാണ്ടി ശാഖക്കു മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മുന്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
പ്രൈമറി സംഘം ജീവനക്കാര്‍ക്ക് ജില്ലാ ബാങ്കുകളില്‍ നല്‍കിയിരുന്ന 50% തൊഴില്‍ സംവരണം പുനസ്ഥാപിക്കുക, തൊഴില്‍ സംവരണ പരിധിയില്‍ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്‍പ്പെടുത്തുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിനും സംഘത്തിന്റെ റിസര്‍വ് ഫണ്ടിനും പലിശ കുറച്ച നടപടി പിന്‍വലിക്കുക, അംഗത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട സംഘടനകളുടെ ഓഹരികള്‍ തിരിച്ചുനല്‍കുകയോ സ്ഥിരനിക്ഷേപമാക്കി മാറ്റുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
ചടങ്ങില്‍ താലൂക്ക് സെക്രട്ടറി ജയകൃഷ്ണന്‍ കൂമുള്ളി സ്വാഗതവും താലൂക്ക് പ്രസിഡണ്ട് ബഷീര്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി സുധീര്‍ കുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി നന്ദകുമാര്‍ , ജില്ലാ വനിതാ കൗണ്‍സില്‍ അംഗം പ്രഭിത എന്നിവര്‍ സംസാരിച്ചു. സുധീഷ് കോട്ടൂര്‍ നന്ദി പറഞ്ഞു