സുവര്‍ണ്ണജൂബിലില്‍ കെല്‍ട്രോണ്‍; ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് കെല്‍ട്രോണ്‍ മൂടാടി യൂണിറ്റ്


മൂടാടി: സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍). 50 ആം വാര്‍ഷികം സംസ്ഥാനവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സംരംഭമായ കെല്‍ട്രോണ്‍ 1973 ലാണ് സ്ഥാപിതമായത്. ഇലക്ട്രോണിക്‌സ് രംഗത്തെ ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സംരംഭമായിരുന്നു.

കെല്‍ട്രോണ്‍ മൂടാടി യൂണിറ്റ് അങ്കണത്തില്‍ ആഘോഷ പരിപാടികള്‍ കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.

സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച മുന്‍ ജീവനക്കാര്‍, വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്നിവരെ ഈ ആഘോഷപരിപാടികളുടെ ഭാഗമായി കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി ആദരിക്കുകയും ചടങ്ങില്‍ മുഖ്യാധിതിയായി പങ്കെടുക്കുകയും ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.[mid5]