കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി


Advertisement

കീഴരിയൂർ: കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോരപ്ര സ്വദേശി മുതുവന അബൂബക്കറിനെയാണ് കാണാതായത്. അറുപത് വയസാണ്.

കൂലിപ്പണിക്കരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് നാല് മണിയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. രണ്ട് ഫോണുകളും വീട്ടിൽ വെച്ചാണ് പോയത്.

Advertisement

ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

അബൂബക്കറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446068934, 9048580879 എന്നീ നമ്പറുകളിലോ പൊലീസിനെയോ വിവരം അറിയിക്കണം.

Advertisement
Advertisement