എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് കീഴരിയൂര്‍ മരുത്യാമല സ്വയം സഹായസംഘം


Advertisement

കീഴരിയൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് കീഴരിയൂര്‍ മരുത്യാമല സ്വയം സഹായ സംഘം. നെല്ലാടി ശിവാനന്ദന്‍ അദ്ധ്യക്ഷം വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.എം.മനോജ് ഉദ്ഘാടനം ചെയ്തു.

Advertisement

പയ്യോളി യൂണിയന്‍ കണ്‍വീനര്‍ കെ.ഉദയന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുറുമയില്‍ രമേശന്‍ പി.കെ.അനില്‍കുമാര്‍, കെ.വി.മനോജന്‍, കെ.പി.കുഞ്ഞിക്കണാരന്‍, ടി.എന്‍.പ്രമോദ് എന്നിവര്‍ സംസാരിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍, ഷൈനി കിഷോര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

Advertisement
Advertisement