കീഴരിയൂരിലെ വയോജനങ്ങള്‍ ഒത്തുകൂടി; ആരോഗ്യസുരക്ഷയെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും വിശദീകരിച്ച് വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ വയോജന സംഗമം


Advertisement

കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. ഡോ. സീന, ബി.മഠത്തില്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് പ്രഭാഷണം നടത്തി. വയോജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശബ്‌നം.സി.കെ പ്രഭാഷണം നടത്തി.

Advertisement

ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. എം.സുരേഷ്, ഇ.എം.നാരായണന്‍, റയീസ് കഴുമ്പില്‍, ഏ.കെ.ദാസന്‍, ഷൈമ.കെ.കെ, സഫീറ കാര്യാത്ത്, വല്‍സല കുന്നങ്കണ്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഐ.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement