കീഴരിയൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തടത്തില്‍ നവജിത്ത് അന്തരിച്ചു


Advertisement

കീഴരിയൂര്‍: ടിപ്പര്‍ ലോറി ഡ്രൈവര്‍ തടത്തില്‍ നവജിത്ത് അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം ലോറിയുമായി വീട്ടില്‍ നിന്നും പുറത്തുപോയ നവജിത്തിനെ കീഴരിയൂര്‍ പൊടിയാടി റോഡില്‍ നിര്‍ത്തിയിട്ട ലോറിയ്ക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു.

Advertisement

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്കുശേഷം ഉച്ചയോടെ കീഴരിയൂരിലെ വീട്ടിലേക്ക് കൊണ്ടുവരും.

Advertisement

അച്ഛന്‍: നാരായണന്‍. അമ്മ: വസന്ത. സഹോദരങ്ങള്‍: നബേഷ്, നവ്യ.