മാലിന്യക്കൂനകളും ചപ്പുചവറുകളും അവിടെവിടെ കുന്നുകൂട്ടിയിടില്ല; കായണ്ണ ഇനി സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്ത്
കായണ്ണ: ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.ടിഷീബ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.സി.ശരണ്‍, ബിന്‍ഷ.കെ.വി, കെ.കെ.നാരായണന്‍, പഞ്ചായത്തംഗം പി.വിനയ, അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ പി.കെ.ഷിജു, ബിജി സുനില്‍കുമാര്‍, കെ.സി.ഗാന, സി.കെ.സുലൈഖ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് സ്വാഗതവും വി.ഇ.ഒ.സുധ നന്ദിയും പറഞ്ഞു.