28 വര്‍ഷക്കാലം കാവുംവട്ടം യു.പി സ്‌കൂളിലെ അധ്യാപികയായിരുന്ന നരിക്കോട്ട് ജാനു അന്തരിച്ചു


കൊയിലാണ്ടി: നീണ്ട 28 വര്‍ഷക്കാലം കാവുംവട്ടം യു.പി സ്‌കൂളിലെ അധ്യാപികയായിരുന്ന നരിക്കോട്ട് ജാനു അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. 1922ല്‍ നമ്പ്രത്തുകരയിലെ രാരോത്തുകണ്ടിയില്‍ ജനിച്ച ടീച്ചര്‍ നമ്പ്രത്തുകര ഗേള്‍സ് സ്‌കൂള്‍, അരിക്കുളം സ്‌കൂള്‍ തൃശൂര് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1942ല്‍ കോഴിക്കോട് ട്രെയിനിങ് പൂര്‍ത്തിയാക്കി.

പഠനത്തിനിടക്ക് തന്നെ മാനേജ്‌മെന്റിന്റെ നിര്‍ബന്ധപ്രകാരം നമ്പ്രത്തുകര സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തിരുന്നു. 1949 വരെ നമ്പ്രത്തുകരയിലെ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായശേഷം നാവുംന്തല വീട്ടിലെത്തിയശേഷം കാവുംവട്ടം യു.പി.സ്‌കൂളിലേക്ക് മാറി. 1977ലാണ് അധ്യാപക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നത്.

മകള്‍ക്കൊപ്പം എറണാകുളത്ത് കഴിയവെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നുമണിയോടെ എറണാകുളത്ത് നടക്കും.
ഭര്‍ത്താവ്: പരേതനായ കരുണാകരന്‍ നായര്‍.

മക്കള്‍: രാജഗോപാലന്‍, ശാരദ, രവീന്ദ്രന്‍, സുരേന്ദ്രന്‍, അഡ്വ.എന്‍.ശാന്ത പരേതരായ രാധാകൃഷ്ണന്‍, വേണു, വാസുദേവന്‍.