സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ദിനേശന്റെ അമ്മ മൊകേരി കരുവാന്‍കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു


കുറ്റ്യാടി: മൊകേരി കരുവാന്‍കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്റെ അമ്മയാണ്.

കായക്കൊടിയിലെ സോഷ്യലിസ്റ്റ് നേതാവ് പരേതനായ ഇ.കെ.വൈദ്യരുടെ ഭാര്യയാണ്. മക്കള്‍: കെ.കെ.രവീന്ദ്രന്‍, കെ.കെ.രാജീവന്‍, കെ.കെ.ദിനേശന്‍, കെ.കെ.രതീഷ്(ഖത്തര്‍), രാഗേഷ്‌കെ.കെ.എന്നിവര്‍ മക്കളാണ്.

ജാമാതാക്കള്‍: കെ.കെ.റീത്ത (കായക്കൊടി പഞ്ചായത്ത് മുന്‍ചെയര്‍പേഴ്‌സണ്‍), ഷീജ (കായക്കൊടി സര്‍വ്വീസ് സഹകരണബാങ്ക് ഡയരക്ടര്‍), രമ്യ (ഹയര്‍സെക്കന്ററി സ്‌കൂള്‍ മേമുണ്ട), ഷെറീന (കോഴിക്കോട്, കോട്ടുളി), നീതു(പാവങ്ങാട്).

സഹോദരങ്ങള്‍: പരേതയായ നാണി (വളള്യായി). പരേതയായ ശാന്ത (കരുവഞ്ചേരി) പരേതനായ ബാലന്‍പണിക്കര്‍ (വെള്ളൂര്‍), പത്മിനി (തളീക്കര), സരോജിനി (തൊട്ടില്‍പാലം). സംസ്‌ക്കാരം നാളെ (ഫെബ്രുവരി 9) ന് ഉച്ചയ്ക്ക് ഒരു മണിക്ക് മൊകേരിയിലെ കെ.കെ.ദിനേശന്റെ വീട്ടുവളപ്പില്‍ നടക്കും.