കാത്തിരിപ്പിന് അവസാനമാകുന്നു, കോഴിക്കോട്ടുനിന്നും ഇനി ലക്ഷദ്വീപിലേക്ക് പറക്കാം, വിമാന സര്‍വ്വീസ് മെയ് ഒന്നുമുതല്‍
കരിപ്പൂര്‍: കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്കുള്ള വിമാന സര്‍വ്വീസ് മെയ് ഒന്നുമുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനസര്‍വ്വീസ് നടത്തുന്നത്. എല്ലാദിസവും സര്‍വ്വീസുണ്ടാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനവുമായാണ് സര്‍വ്വീസ് നടത്തുന്നത്. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും നേരിട്ട് സര്‍വ്വീസ് വരുന്നത്.
വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്കുമെല്ലാം ഏറെ ആശ്വസമാകും ഈ സര്‍വ്വീസ്. കപ്പല്‍ യാത്രയ്ക്ക് സമയം ഏറെയെടുക്കും. വിമാന യാത്രയാകുമ്പോള്‍ സമയവും ലാഭിക്കാം. നിലവില്‍ 5000 മുതല്‍ 6000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
കൊച്ചി വഴിയായിരിക്കും യാത്ര. വിമാനം കരിപ്പൂരില്‍നിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയില്‍. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയുടെ അഗത്തിയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിലും അവിടെ നിന്ന് 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ടേക്കുമെത്തും. ചെറിയ വിമാനമാണെങ്കിലും ആഴ്ചയില്‍ 546 പേര്‍ക്കു വീതം അഗത്തിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.