നന്മണ്ട കാരക്കുന്നത്ത് ചിത്തനം പടിക്കല്‍ കുടുംബ സംഗമം; വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രന്‍


Advertisement
നന്മണ്ട: കാരക്കുന്നത്ത് ചിത്തനം പടിക്കല്‍ തറവാട് കുടുംബ സംഗമം വാര്‍ഷിക ആഘോഷം നടത്തി. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Advertisement
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഇ.കെ രാജീവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷികാഘോഷ യോഗത്തില്‍ നാടകകൃത്തും അവാര്‍ഡ് ജേതാവുമായ സുധന്‍ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി.

Advertisement
ശശി ശ്രീരാഗം, ഉണ്ണികൃഷ്ണന്‍ പുത്തഞ്ചേരി, നാസര്‍ സമത, രാജീവ് കുമാര്‍ ആലക്കാം കണ്ടി, തണല്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നയന സുധ, പി. പി ഇസ്മായില്‍, മോഹനന്‍ സി.പി, കൃഷ്ണന്‍ കൊയിലാണ്ടി, സി.പി ഷാജീവ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.