കാപ്പാട് തെക്കേകടവത്ത് ഖദീജ ഉമ്മ അന്തരിച്ചു


കാപ്പാട്: തെക്കേകടവത്ത് ഖദീജ ഉമ്മ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. കാപ്പാട് മക്തബത്തു നൂറാനിയ്യ മദ്രസ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന പരേതനായ മാട്ടുമ്മൽ പോക്കറിന്റെ ഭാര്യയാണ്.

മക്കൾ: അബ്ദുല്ലക്കോയ, ഹസ്സന്‍കോയ (ഒമാൻ), ബഷീര്‍, അബ്ദുൽ ലത്വീഫ് (ഇരുവരും കുവൈത്ത്), ജമീല, താജുന്നീസ.

മരുമക്കൾ: നസീമ (അത്തോളി), ശമീറ (ഗൾഫ് റോഡ്), ഫാത്തിമ (വി.കെ റോഡ്), സുഹറാബി (മാട്ടുമ്മൽ), അബ്ദുല്ലക്കുട്ടി (പൂക്കാട്), മജീദ് (പുറക്കാട്ടിരി).