ഇത് മനസ്സ് നിറയ്ക്കുന്ന കാഴ്ച; ക്ഷേത്രാങ്കണത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി കാപ്പാട് മുനമ്പത്ത് താവണ്ടി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി


Advertisement

ചേമഞ്ചേരി: മുനമ്പത്ത് താവണ്ടി ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രാങ്കണത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിച്ചു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിരുന്ന് സംഘടിപ്പിച്ചത്. ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ക്ഷേത്രനഗരിയില്‍ പ്രാദേശിക കലാവിരുന്നും കരോക്കെ ഗാനമേളയും അരങ്ങേറും. മാര്‍ച്ച് 24 ന് തിറ മഹോത്സവും നടക്കും.

Advertisement

ഇഫ്താര്‍ വിരുന്നില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജില്ലാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്ളക്കോയ വലിയാണ്ടി വി മുഹമ്മദ് ശരീഫ്, റസീനഷാഫി, മമ്മത് കോയ, സുധ തടവന്‍ കയ്യില്‍, അജ്‌നഫ് കാച്ചിയില്‍ എഴുത്തുകാരന്‍ അബൂബക്കര്‍ കാപ്പാട്, എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ നാസര്‍ കാപ്പാട്, എം.നൗഫല്‍, റഷീദ് വെങ്ങളം, സി.എം സുനിലേശന്‍ കൊയിലാണ്ടി, കപ്പക്കടവ്, മുനമ്പത്ത്, വലിയാണ്ടി മഹല്ല് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങി രാഷ്ട്രീയ മത പൊതു രംഗത്തു നിന്നും നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

Advertisement
Advertisement