മണ്ണിനെ അറിയാൻ..; മണ്ണ് പരിശോധനയുമായി അയനിക്കാട് സൗഹൃദം സാംസ്കാരിക വേദി


പയ്യോളി: അയനിക്കാട് സൗഹൃദം സാംസ്കാരിക വേദിയുടെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നെൽച്ചെടി എന്തെന്നറിയാത്ത കുട്ടികൾ, മണ്ണിനെ തൊടാത്ത പാദങ്ങൾ, മണ്ണിനാൽ മൂടേണ്ട മാലിന്യങ്ങൾ ബാക്കിയാക്കി മണ്ണിനെ കോൺഗ്രീറ്റ് കൊണ്ട് മൂടുന്ന ആധുനിക കാലത്ത് മണ്ണു പരിശോധനയുമായി മാതൃക തീർക്കുകയാണ് സൗഹൃദം സാംസ്കാരിക വേദി പ്രവർത്തകർ.

അയനിക്കാട് സൗഹൃദം ജംഗ്ഷനിൽ വെച്ച് നടന്ന ക്യാമ്പിന് സെക്രട്ടറി കാവിൽ സദാനന്ദനും പ്രസിഡണ്ട് തിലാത്തുകണ്ടി ബാബു രാജും നേതൃത്വം നൽകി.

അസിസ്റ്റൻ്റ് സോയിൽ കെമിസ്റ്റ് വിദ്യാബാബു, ജിനു, സുധീഷ് കുമാർഎന്നിവർ മണ്ണ് പരിശോധന നടത്തി.കൂട്ടായ്മ പ്രവർത്തകരും നാട്ടുകാരും ഉൾപ്പടെ നിരവധിപേർസന്നിഹിതരായിരുന്നു.

Summary: To know the soil; Ayanikad Sampatham Cultural Venue with soil testing