കാപ്പാട് ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ; സംഗീതനിശയില്‍ അതിഥിയായെത്തി പ്രശസ്ത മൗത്ത് ഓര്‍ഗനിസ്റ്റ് നൗഷി അലി; ചിത്രപ്രദര്‍ശനത്തിന് തിരശ്ശീല വീഴാന്‍ ഇനി അഞ്ച് ദിനങ്ങള്‍ കൂടി
കൊയിലാണ്ടി: കാപ്പാട് നടക്കുന്ന ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റയില്‍ സംഗീതനിശയില്‍ അതിത്ഥിയായെത്തി മൗത്ത് ഓര്‍ഗനിസ്റ്റ് നൗഷി അലി. ചിത്ര പ്രദര്‍ശനത്തോടൊപ്പം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മധു ബാലന്റ ഏകോപനത്തില്‍ വരയും വാദനവും എന്ന വ്യത്യസ്ത പരിപാടി സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കപ്പെട്ടത്.
അശ്വനിദേവ് അധ്യക്ഷത വഹിച്ച സംഗീത പരിപാടിയില്‍ തബലയില്‍ മധു ബാലനും മെലോഡിക്കയില്‍ ബാബു മലയില്‍ പിന്നണിയില്‍ രസം പകര്‍ന്നു. പ്രശസ്ത ചിത്രകാരന്‍ ഷിംജിത്ത് കുമാര്‍ ഓടക്കുഴലില്‍ ചേര്‍ന്നതോടെ സംഗീത നിശ സാഗരമായി.
പ്രശ്‌സ്ത കവിയത്രി ഷനിദ സ്വന്തം കവിത അവതരിപ്പിച്ചു.
ഡോ.ഷിജു ആശംസകള്‍ അറിയിച്ച ചടങ്ങില്‍ മകളുടെ പാട്ടും അരങ്ങേറി. ക്യുറേറ്റര്‍ ഡോ.ലാല്‍ രഞ്ജിത് ഡിസംബര്‍ 26 മുതല്‍ നടന്നുവരുന്ന ചിത്രപ്രദര്‍ശനത്തിന്റെ റിവ്യൂ നടത്തി. ചിത്രകാരികളായ മീര, ശ്രീരഞ്ജിനി എന്നിവര്‍ കാഴ്ചക്കാരുമായി സംവദിച്ചു.
പ്രദര്‍ശനത്തിന്റെ സംഘാടകര്‍ സന്തോഷ് കെ.വി നന്ദി പറഞ്ഞു.
ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ 5 ദിനങ്ങള്‍ കൂടിയാണ് ഉണ്ടാവുക. ജനുവരി 31ന് ആര്‍ട് ഗെറ്റുഗതറോടെ 37 ദിവസം നീണ്ടു നില്‍ക്കുന്ന മെഗാ ചിത്രമേളക്ക് തിരശ്ശീല വീഴും. നിരവധി ചിത്രങ്ങള്‍ ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ വില്‍പന നടന്ന പ്രദര്‍ശനം നടന്നിരുന്നു.