ലോക സംഗീതദിനത്തില്‍ കാപ്പാട് ബീച്ചില്‍ സംഗീത സന്ധ്യയൊരുക്കി കാപ്പാട് ഡിവിഷന്‍ വികസനസമിതി


കാപ്പാട്; ലോക സംഗീത ദിനത്തില്‍ കാപ്പാട് സംഗീതസന്ധ്യയൊരുക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസനസമിതി. അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാപ്പാട് പ്രദേശത്തെ കല്യാണ വീടുകളിലെ പാട്ടുകാരായ പഴയകാല മാപ്പിള കലാകാരന്‍മാര്‍ അബു പനായി, ഹസ്സന്‍ മുട്ടും തലക്കല്‍, പടിഞ്ഞാറത്താഴത്ത് അലി, കുട്ടിമാപ്പിളകത്ത് മുഹമ്മദ് കോയ എന്നിവരെയും കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച സുബൈര്‍ മാസ്റ്റര്‍, നിസാര്‍ കാപ്പാട്, നിയാസ് കാന്തപുരം,
എ വി ഇല്യാസ്, വാദ്യസംഗീത കലാചാര്യന്‍ ശിവദാസ് ചേമഞ്ചേരി എന്നിവരേയും ആദരിച്ചു.

കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം പി മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് കൈമാറി. വാര്‍ഡ് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍, മുനീര്‍ കാപ്പാട്, ഡോ. അബൂബക്കര്‍ കാപ്പാട്, നാസര്‍ കാപ്പാട്, വാര്‍ഡ് മെമ്പര്‍ അബ്ദുല്ല വലിയാണ്ടി,
സ്‌നേഹതീരം ട്രസ്റ്റ് ചെയര്‍മാന്‍ ഇല്യാസ് പി, എന്നിവര്‍ സംസാരിച്ചു. ശാഹിദ താവണ്ടി, ആവള ഹമീദ്, അഖില്‍ കൂമുള്ളി, ഷമീജ് സലാല, ആയിഷ ബീവി, മാസ്റ്റര്‍ സെയ്യിദ് നിഹാല്‍ എന്നിവര്‍ ഗാനമാലപിച്ചു.