വൈദ്യരങ്ങാടി കണിയാങ്കണ്ടി ചന്തു കിണറ്റില്‍ വീണ് മരിച്ചു


മുത്താമ്പി: വൈദ്യരങ്ങാടി കണിയാങ്കണ്ടി ചന്തു കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വൈദ്യരങ്ങാടി ടൗണില്‍ കടയുടെ പിന്നിലുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: പരേതയായ നാരായണി. മക്കള്‍: അശോകന്‍, വിനോദന്‍, രാജീവന്‍. മരുമക്കള്‍: രാധ, കമല, ശോഭ. ശവസംസ്‌കാരം: ഉച്ചയ്ക്ക് രണ്ടുമണിക്ക് വൈദ്യരങ്ങാടിയിലെ വീട്ടില്‍.