ബലൂണുകളും മിഠായികളുമൊക്കെയായി അലങ്കരിച്ച് ക്യാമ്പ്; കുട്ടികള്‍ക്കായി പോളിയോ പ്രതിരോധ തുളളിമരുന്ന് നല്‍കി തിരുവങ്ങൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് എം എല്‍ എ കാനത്തില്‍ ജമീല


കൊയിലാണ്ടി: പള്‍സ് പോളിയോ ഇമ്മ്യൂനൈസേഷന്‍ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍ എ . കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പൂക്കാട് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് എം.എല്‍.എ പോളിയോ തുള്ളി മരുന്ന് നല്‍കി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങളും മാര്‍ച്ച് 3, 4, 5 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ ജീവന്റെ രണ്ട്തുള്ളി പോളിയോ മരുന്ന് സ്വീകരിക്കണമെന്ന് അറയിച്ചു. പരിപാടിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മുഖ്യസാന്നിധ്യമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എന്‍. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി .സി.കെ പള്‍സ് പോളിയോ ഇമ്മ്യൂനൈസേഷന്‍ പരിപാടിയുടെ സന്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, പന്തലയനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബിനീഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷീബ ശ്രീധരന്‍, കെ.ടി.എം കോയ, എം.പി മൊയ്തീന്‍ കോയ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അതുല്യ ബൈജു, വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയ് തോമസ്, പി.എച്ച്.എന്‍.എസ് സ്വപ്ന കെ.വി എന്നിവര്‍ സംസാരിച്ചു.

തിരുവങ്ങൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ .കെ.ജെ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി.