”ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവും തെളിയിച്ച വ്യക്തി” കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍- വീഡിയോ


വടകര: വടകര ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം കമല്‍ഹാസനും. നിപയും കോവിഡും പരിഭ്രാന്തി പരത്തിയ പ്രതിസന്ധിയുടെ നാളുകളില്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ലോക മാതൃക സൃഷ്ടിച്ച ടീച്ചറുടെ ഭരണമികവും ഇടതുപക്ഷ വിജയത്തിന്റെ പ്രാധാന്യവും സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കുന്ന വീഡിയോകളാണ് പുറത്തുവന്നത്.

നാളിതുവരെ നടന്ന തെരഞ്ഞെടുപ്പിനും ഇത്തവണ നമ്മള്‍ വോട്ടു ചെയ്യാന്‍ പോകുന്ന തെരഞ്ഞെടുപ്പിനും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് കമലഹാസന്‍ പറുന്നു. നമ്മള്‍ വോട്ടു ചെയ്യുന്നത് ഇന്ത്യയെ തന്നെ നിലനിര്‍ത്താന്‍ വേണ്ടിയാണ്. ആ പോരാട്ടത്തില്‍ പ്രധാാന കണ്ണിയാകാന്‍ പോകുന്ന നേതാക്കളില്‍ ഒരാളാണ് കെ.കെ.ശൈലജ ടീച്ചര്‍. ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവും തെളിയിച്ച വ്യക്തിയാണ് കെ.കെ.ശൈലജ.

2018ല്‍ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ ഓഫീസിലിരുന്ന് ആളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയല്ല കെ.കെ.ശൈലജ ചെയ്തത്. കോഴിക്കോടില്‍ ക്യാമ്പ് ചെയ്ത് മാതൃകാപരമായി പ്രവര്‍ത്തിച്ചു. അതിലും മികച്ചതായിരുന്നു ആരോഗ്യമന്ത്രിയെന്ന നിലയ്ക്ക് കോവിഡ് കാലത്തുള്ള കെ.കെ.ശൈലജയുടെ പ്രവര്‍ത്തനം. കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായതും അതിന് വഴിവെച്ചതും ശൈലജയുടെ നേതൃത്വം തന്നെയാണ്. ചിന്തയും പ്രവൃത്തിയുംകൊണ്ട് ലോകത്തിന്റെ ആദരം നേടിയ വ്യക്തിയാണ് കെ.കെ.ശൈലജയെന്നും പറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്‍ ശൈലജ ടീച്ചര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നത്.