ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കല്‍പ്പത്തൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍



കൊയിലാണ്ടി: ബന്ധുവായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ കല്‍പ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. രാമല്ലൂരില്‍ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലില്‍ വിനോദനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കൊയിലാണ്ടി വനിതാ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയകുമാരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌ക്കൂള്‍ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്നാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കൊയിലാണ്ടി മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.