മൂന്നിലേക്ക് പ്ലേറ്റ് വന്നില്ലേ…. കലവറ മൂന്നിലേക്ക് അച്ചാറ്; ഭക്ഷണവിതരണം സുഗമമാക്കാന്‍ കൗണ്ടര്‍ ടു കലവറ വയര്‍ലെസ് സംവിധാനം; രുചി വൈവിധ്യങ്ങളുമായി കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ ഊട്ടുപുര


Advertisement

കൊയിലാണ്ടി: രുചി വൈവിധ്യങ്ങളുമായി മൂന്നാം ദിവസവും കലോത്സവ ഊട്ടുപുര സജീവമാണ്. കൂപ്പണുമായി ഊട്ടുപുരയിലെത്തുന്നവര്‍ക്ക് അധികം കാത്തിരുന്ന് മുഷിയാതെ തന്നെ വയറുനിറയെ ഭക്ഷണം കഴിച്ച് മടങ്ങാം. ഇന്ന് രുചികരമായ ബിരിയാണിയാണ് വിരുന്നുപന്തലില്‍ വിളമ്പിയത്.

Advertisement

ഇത്തവണ അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അധ്യാപകര്‍ തന്നെയാണ് ഭക്ഷണം വിളമ്പി നല്‍കുന്നത്. മാലിന്യങ്ങള്‍ പറ്റാവുന്നത്ര കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്ലേറ്റുകളിലാണ് ഭക്ഷണം വിളമ്പുന്നത്. കഴുകി വൃത്തിയാക്കിയ പ്ലേറ്റുകളുമായി വിളമ്പുന്നവര്‍ക്ക് മുമ്പിലെത്തി ഭക്ഷണവും വാങ്ങി ഇരിപ്പിടത്തില്‍ ഇരുന്ന് കഴിക്കാം. പ്ലേറ്റുകഴുകാന്‍ അധ്യാപകര്‍ക്ക് സഹായവുമായി ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകരുമുണ്ട്.

Advertisement

ഇന്ന് ഉച്ചയ്ക്ക് 4500ഓളം പേരാണ് ഊട്ടുപുരയിലെത്തി ഭക്ഷണം കഴിച്ചത്. ഉച്ചയ്ക്ക് 12.15ന് ആരംഭിച്ചതാണ് ഉച്ചഭക്ഷണ വിതരണം. രാത്രിയും ഭക്ഷണ വിതരണം തുടരും. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മേളയില്‍ പരാതികള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ വഴിയൊരുക്കാതെ കുറ്റമറ്റ രീതിയിലാണ് അധ്യാപകര്‍ ഈ ദിവസങ്ങളില്‍ ഭക്ഷണ വിതരണം നടത്തിയത്.

Advertisement

ഇന്നലെ ചോറും ഉപ്പേരിയും അച്ചാറും പച്ചടിയും അവീലും കൂട്ടുകറിയും സാമ്പാറും പായസവും അടങ്ങിയ ചെറിയൊരു സദ്യതന്നെയായിരുന്നു. നാളെയും ഭക്ഷണവിതരണം തുടരും. ഭക്ഷണവിതരണം സുഗമമാക്കാന്‍ കൗണ്ടര്‍ ടു കലവറ വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.