കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ഉണ്ണികുളം സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും കാര്‍ യാത്രികനും പരിക്ക്
ചങ്ങരോത്ത്: കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി റോഡില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ കര്‍ണാടക വിജയനഗര്‍ സ്വദേശി ആദേശ്, ലോറി ഡ്രൈവറായ ഉണ്ണികുളം സ്വദേശി അബ്ദുള്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ശബരിമല ദര്‍ശനം കഴിഞ്ഞു തിരികെ പോകുന്ന കര്‍ണാടക സ്വദേശികളായ ഭക്തരാണ് കാറില്‍ ഉണ്ടായിരുന്നത്. ബാലുശ്ശേരി ഭാഗത്തു നിന്ന് കുറ്റ്യാടിയിലേക്ക് വിതരണം ചെയ്യാനുള്ള കോഴികളുമായി പോകുകയായിരുന്നു ലോറി. ഇടിയുടെ അഘാതത്തില്‍ മിനി ഗുഡ്സ് വാഹനത്തിന്റെ മുന്‍ഭാഗത്തെ ഒരു ടയര്‍ വേര്‍പെട്ട നിലയിലാണ്. കാര്‍ അപകട സ്ഥലത്ത് നിന്നും നീക്കം ചെയ്തു.
നേരത്തെയും നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണിത്. അതിനാല്‍ കടിയങ്ങാട് കുറ്റ്യാടി റോഡില്‍ ‘നാഗത്ത് താഴെ’ സിഗ്നല്‍ വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Summary: Kadiangad car and minilorry collide accident.