കടലും വരയും ഇന്ന്; പുള്ളിയന്‍ നോവല്‍ ചിത്രരൂപത്തില്‍ കടലോരത്ത് ഒരുങ്ങും, ചിത്രകലാ ക്യാമ്പ് കടലൂര്‍ തീരത്ത്


Advertisement

നന്തി: കടലോര ഗ്രാമമായ കടലൂരില്‍ കടലും വരയും എന്ന പേരില്‍ കടലൂര്‍ ആര്‍ട്ട് ക്യാമ്പ് മെയ് 28 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്നു. സര്‍ഗതീരം കടലൂരും ദി ക്യാമ്പ് പേരാമ്പ്രയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement

മലയാള സാഹിത്യത്തിന്റെ ഭാവനാ ഭൂപടത്തില്‍ കടലൂര്‍ ദേശവും കടലും ആഴക്കടല്‍ മീന്‍ വേട്ടയും ആവിഷ്‌ക്കരിക്കുന്ന നോവലായ പുള്ളിയന്‍ വരയിലൂടെ മുപ്പത്തഞ്ചോളം ചിത്രം പുനരാവിഷ്‌കരിക്കുന്നു. ആഴിയും ആഴക്കടലും കടല്‍ മനുഷ്യരും കടലോര ജീവിതങ്ങളും മത്സ്യബന്ധനരീതികളും- ഒക്കെ കടന്നുവരുന്ന ചിത്രങ്ങള്‍ തല്‍സമയം കടലോരത്ത് വെച്ച് വരയ്ക്കപ്പെടുന്ന അപൂര്‍വ്വത ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നു.

Advertisement

നസീര്‍ കൊല്ലം, ശ്രീജിത്ത് വിയ്യൂര്‍, ഫൈസല്‍ എളേറ്റില്‍, സഫ്വാന്‍ തിക്കോടി തുടങ്ങിയ നിരവധി പ്രഗത്ഭരും പ്രതിഭാശാലികളും പരിപാടിയില്‍ പങ്കെടുക്കും. ഒപ്പം നാട്ടിലെ പല രംഗത്തുമുള്ള കലാകാരന്‍മാരും ഒത്തുചേരുന്നു. കോല്‍ക്കളി, മാജിക് ഷോ, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവയും അന്നേ ദിവസം വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അരങ്ങേറും.

Advertisement

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക പരിപാടി എഴുത്തുകാരന്‍ ഡോ.രാജേന്ദ്രന്‍ എത്തുംകര ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരന്‍ തിക്കോടി ആര്‍ട്ടിസ്റ്റുകളെ ആദരിക്കും.