വിദ്യാർത്ഥികളിൽ സേവനമനോഭാവം ഉയർത്താനായി ജെ.ആർ.സി; കൊല്ലം യു.പി സ്കൂളിൽ ജെ.ആർ.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി
കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ഈ വർഷത്തെ ജെ.ആർ.സി. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനോദ്ഘാടനം കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അരവിന്ദ് സ്കൂൾ ലീഡർ ആലിയ ശ്രീജിത്തിന് സ്കാർഫ് -ബാഡ്ജ് നൽകി കൊണ്ട് നിർവഹിച്ചു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും, ആതുര ശുശ്രൂഷ താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ജെ.ആർ.സി പ്രവർത്തിക്കുന്നത്.
ഉണ്ണികൃഷ്ണൻ.സി അധ്യക്ഷത വഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ശോഭ വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി. ജ.ആർ.സി.കേഡർമാർ ജെ.ആർ.സി. ഗാനാലാപനവും പ്രതിജ്ഞയും നടത്തി. പ്രവർത്തനങ്ങൾക്ക് സുമ കെ.എം നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ജിസ്ന എം സ്വാഗതവും രശ്മി കെ. നന്ദിയും പറഞ്ഞു.