വിവിധ വിഷയങ്ങളില്‍ കോഴിക്കോട് ഗവ. ലോ കോളേജില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു; നോക്കാം വിശദമായി
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 10 (നിയമം), മേയ് 21 (മാനേജ്മെന്റ്), മേയ് 25 (ഇംഗ്ലീഷ്) തീയതികളില്‍ രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകാം. ഫോണ്‍ : 0495 2730680
[bot1]