ജോലിയാണോ നോക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.
കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇ.സി.ജി ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ വി എച്ച് എസ് ഇ, കാർഡിയോവാസ്കുലർ ടെക്നോളജിയിലുളള ഡിപ്ലോമ, മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് ഗവ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഇ.സി.ജി/ടി എം ടി ടെക്നീഷ്യനായി 3 വർഷത്തെ പ്രവൃത്തി പരിചയം.പ്രായ പരിധി 18 വയസ്സിനും 36 നുമിടയിൽ. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6 ന് രാവിലെ 11.00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഓഫീസിൽ എത്തിച്ചേരണം.
കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെ തിരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 7 ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വർഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വെസ്റ്റ് ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : വെബ്സൈറ്റ് www.sihmkerala.com ,ഫോൺ: 0495-2385861.
Summary: Job vacancy at different places in Kozhjikode