ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ നിയമനം

വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫിലും ആര്‍. സി. ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ഇതേ വിഷയത്തിലോ പി. ജി. ഡി. ആര്‍. പിയിലോ എം.ഫില്‍, ആര്‍. സി. ഐ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 31ന് 5 മണിക്ക് മുന്‍പായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496981879.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐസിഡിഎസ് കുന്നുമ്മല്‍ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍,കുന്നുമ്മല്‍,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തില്‍ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം. ഫോണ്‍ 0496-2597584.

Summary: Job vacancy at different places in kozhikode