കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക നിയമം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കൊയിലാണ്ടി: ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 10 മണിക്ക് താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതമാണ് പങ്കെടുക്കേണ്ടത്. ഫോണ്‍: 9446314406.
തസ്തിക, യോഗ്യത, വേതനം എന്നീ ക്രമത്തില്‍:
1. നേഴ്‌സ്-ജിഎന്‍എം/ബിഎസ് സി-ദിവസം 780 രൂപ
2. ഫിസിയോതെറാപിസ്റ്-ബിപിറ്റി/എംപിറ്റി. ദിവസം 1205 രൂപ
3. ഓഫീസ് അറ്റെന്‍ഡന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-പ്ലസ് ടു, ഡിസിഎ/സിഡബ്യൂപിഡിഇ (മലയാളം ടൈപ്പിംഗ് നിര്‍ബന്ധം). ദിവസം 400 രൂപ