കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം


കൊടുവള്ളി: നഗരസഭയില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഫീല്‍ഡ്തല പരിശോധന നടത്തുന്നതിലേക്കായി വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനിയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നഗരസഭ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.