മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം മെയ്യ് 27ന്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപരെ നിയമിക്കുന്നു. താല്‍ക്കാലികമായാണ് നിയമനം നടത്തുന്നത്.

മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മെയ് 27 ശനിയാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നീ വിഷയങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതലും അഭിമുഖം നടത്തും.

ഹൈസ്‌കൂള്‍ ഓഫീസില്‍ വച്ചാണ് അഭിമുഖം താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.