കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് താഴെ പറയുന്ന തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ (45 വയസ് കവിയാത്ത)താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ ആറിന് 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തും.
താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും
സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371486. ഒഴിവുകളും യോഗ്യതകളും അഭിമുഖ തീയതികളും അറിയാം.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 9ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: ഡി.എ.എം.ഇ അല്ലെങ്കില്‍ ബിഫാം ആയൂര്‍വേദ
സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 9ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: സ്‌പെഷ്യല്‍ ബിഎഡ്, എംആര്‍എല്‍ഡി, ഡിസിഎംആര്‍, പിജിഡിഎംഎല്‍ഡി ഇക്യുവാലെന്റ്
ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 9ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: ബിഒടി(ബാച്ചിലര്‍ ഓഫ് ഒക്യപ്പേഷണല്‍ തെറാപ്പിസ്റ്റ്)
യോഗ ട്രെയിനര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 13ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: ബി.എ.എം.എസ്, എം.ടി സ്വസ്താവൃതം
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 15ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: ബി.എ.എം.എസ്
സ്പീച്ച് ആന്റ് ലാംഗേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: ബിഒടി (ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി), ബിഎസ്എല്‍പി ഇക്യൂവാലന്റ്
സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: വിദ്യാഭ്യാസ യോഗ്യത: എം.എസ് സി ക്ലിനിക്കല്‍ സൈക്കോളജി, എം.എസ് സി അപ്ലൈയ്ഡ് സൈക്കോളജി, എംഎസ്ഡബ്യൂ, ഇക്യൂവാലന്റ്
ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 20ന് നടക്കും. വിദ്യാഭ്യാസ യോഗ്യത: വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി