പ്ലസ് ടുവോ ബിരുദമോ യോഗ്യതയുണ്ടോ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാഎംപ്ലോയബലിറ്റി സെന്ററില്‍ മെഗാ ജോബ് ഫെയര്‍; അപേക്ഷിക്കാന്‍ മറക്കല്ലേ…


Advertisement

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബലിറ്റി സെന്ററില്‍ മെയ് 26 മുതല്‍ 28 വരെ നടത്തുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടു, ബിരുദം, എം.കോം, എം.ബിഎ യോഗ്യതയുളളവര്‍ക്ക് മെയ് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.

Advertisement

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ പങ്കെടുക്കാനാകും. കൂടാതെ ഹ്രസ്വകാല സോഫ്റ്റ്സ്‌കില്‍ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370176/178, ഫെയ്‌സ്ബുക്ക് പേജ്: calicutemployabilitycentre

Advertisement
Advertisement