പരിശോധനകളിലൂടെ രോഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ‘ജീവതാളം സുകൃതം ജീവിതം’ മെഗാ മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയവും
കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയുടെ നേതൃത്തിൽ പരിപാടി സംഘടിപ്പിച്ചത്. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
മെഗാ മെഡിക്കൽ ക്യാമ്പ്, എക്സിസിബിഷൻ, ജീവിതശൈലീ രോഗനിർണ്ണയം, ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. ടൗൺ ഹാളിൽ മൂന്ന് ദിവസങ്ങളിലായി ജനുവരി 28 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ.പി.സുധ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, കെ.ഷിജു, ഇ.കെ.അജിത്, കെ.എ.ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, സിന്ധു സുരേഷ്, എ.അസീസ്, എ.ലളിത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വി.വിനോദ്, ഡോ: സന്ധ്യ കുറുപ്പ്, മെഡിക്കൽ ഓഫീസർമാരായ ഡോ. പി.ടി.അനി, ഡോ. സി.സ്വപ്ന, ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ്, ഐ സി ഡി എസ് ഓഫീസർ അനുരാധ . നഗരസഭ എച്ച്.ഐ. ഇ.ബാബു, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിപിന എന്നിവർ സംസാരിച്ചു.
Summary:‘Jivathalam Sukritam Jeevitham’ mega medical camp and lifestyle diagnosis at Koyilandy