ആരോഗ്യമാണ് ലക്ഷ്യം; തിക്കോടി ഗ്രാമപഞ്ചായത്തില്‍ ജീവതാളം ക്യാമ്പ്
തിക്കോടി: കോഴിക്കോട് ജില്ലാപഞ്ചായത്ത് പദ്ധതിയായ ജീവതാളം ക്യാമ്പ് തിക്കോടി ഗ്രാമപഞ്ചായത്തില്‍ നടന്നു. രണ്ടാം വാര്‍ഡില്‍ പെരുമാള്‍പുരം മുജാഹിദ് മദ്രസാ ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ബിനു കാരോളി ഉദ്ഘാടനം ചെയ്തു.
പെരുമാള്‍പുരം നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കരിയാത്തന്‍ ഊളയില്‍ അധ്യക്ഷത വഹിച്ചു. മേലടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ കെ.പദ്ധതി വിശദീകരണം നടത്തി. ജെ.പി.എച്ച്.എന്‍ സതി പരിശോധനാ ക്യാമ്പിന്റെയും രോഗ നിര്‍ണയത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
വികസന സമിതി അംഗം അബ്ദുള്‍ റസാഖ് അരമന, ആശാവളണ്ടിയര്‍ ശോഭ എന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജുലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി, ജെ.പി.എച്ച്.എന്‍ ബിന്ദു എം, എം.എസ്.എല്‍.പി മാരായ ഉണ്ണിമായ, സനൂജരാജന്‍, ആശാവളണ്ടിയര്‍മാരായ സുഭാഷിണി, ലത, പുഷ്പലത എന്നിവര്‍ ജീവതാളം ക്യാമ്പിന് നേതൃത്വം നല്‍കി.