‘ബിഗ് ബോസ് സീസൺ 6 വിജയിയായി ജിന്റോ’; വെെറലായി ദൃശ്യങ്ങൾ


ബിഗ് ബോസ് മലയാളം സീസൺ 6 ൽ വിജയിയായി ജിന്റോ. ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് വിന്നർക്കുള്ള കപ്പുമായി ജീന്റോ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ന് നൂറാം ദിവസത്തിലാണ് ഈ സീസണിലെ വിജയിയെ പ്രഖ്യാപിച്ചത്. ഇന്ന് വെെകുന്നേരത്തോടെ തന്നെ ജിന്റോ വിജയി ആയി എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം ജിന്റോ വിജയി ആയതായിട്ടുള്ള ഔദ്യോ​ഗിക സ്ഥിതീകരണം ഇതുവരെ ബി​ഗ് ബോസ് പുറത്തുവന്നിട്ടില്ല

നൂറ് ദിസവം നീണ്ട മത്സരത്തിൽ ജിന്റോ, അര്‍ജുന്‍, ജാസ്മിന്‍, അഭിഷേക്, റിഷി എന്നിവരാണ് അവസാനഘട്ടത്തിലെ അഞ്ച് മത്സരാര്‍ഥികളായി എത്തിയത്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.

മാർച്ച് പത്തിനാണ് ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ചത്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലേക്ക് 29ാം ദിവസം ആറ് വൈൽഡ് കാർഡുകളെത്തി. ടോപ്പ് ഫൈവിൽ ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, ഋഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ ജിന്റോയോ ജാസ്‌മിനോ ജയിക്കുമെന്നാണ് ചർച്ചയുണ്ടായിരുന്നത്.

ഫൈനല്‍ ഫൈവ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ശക്തമായ പിന്തുണയാണ് പുറത്ത് നിന്നും ലഭിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക. അങ്ങനെ അവസാനഘട്ടത്തിലെത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജിന്റോ വിജയിച്ചിരിക്കുക.

അവസാനം ആയപ്പോഴാണ് അർജുന്റെ വോട്ട് കൂടിയത്. ജിന്റോയ്ക്ക് നേരത്തെ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ വിഷയങ്ങളിൽ ഇടപെടാൻ ജിന്റോയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് അങ്ങോട്ട് ജിന്റോ മിന്നക്കയറി. മണ്ടൻ പട്ടം കിട്ടയതും പലപ്പോഴും ഹൗസിനകത്ത് ഒറ്റപ്പെട്ട പോയതും ജിന്റോയ്ക്ക് വീടിനകത്ത് സ്വീകാര്യത ലഭിക്കാൻ കാരണമായി.

മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേയ്ക്കും ജിന്റോ തന്നെയായിരിക്കും വിജയി എന്ന് എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം ആയപ്പോഴേക്കും തന്നെ ജിന്റോ ആണ് വിജയി എന്ന വാർത്തകൾ വന്നുതുടങ്ങി. ഇന്ന് ബി​ഗ് ബോസി വീട്ടിൽ നിന്ന് ആദ്യം പുറത്തായത് ഋഷിയായിരുന്നു.

വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു പുറത്താക്കൽ. ബി​ഗ് ബോസിന്റെ പ്രതിനിധിയായ ഒരാൾ ബി​ഗ് ബോസ് വീടിനകത്ത് പ്രവേശിക്കുകയും അഞ്ച് മത്സരാർത്ഥികളെയും പൊക്കമുള്ള ഒരു പ്രദേശത്ത് നിർത്തുകയും ചെയ്തു. അതിന് ശേഷം ഒരാൾ വരികയും ആരാണോ ഔട്ട് ആകേണ്ടത് അയാളെ തള്ളിയിടുകയും ചെയ്യും. ഇങ്ങനെ എത്തിയ ആൾ ഋഷിയെ ആണ് തള്ളിയിട്ടത്. പിന്നാലെ പ്രേക്ഷക വിധി പ്രകാരം ഋഷി ഔട്ടായതായി ബി​ഗ് ബോസ് അറിയിച്ചു.