ജീവിത ശെെലി രോ​ഗങ്ങളെ അകറ്റി നിർത്താൻ ‘ജീവതാളം’; ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ച് തിക്കോടി പഞ്ചായത്ത്


Advertisement

തിക്കോടി: സംസ്ഥാന സർക്കാറിൻ്റെ സമ്പൂർണ ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി ‘ജീവതാള’ ത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

Advertisement

മേലടി സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ -വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേർസൺ കെ.പി ഷക്കീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ പഞ്ചായത്തംഗങ്ങളായ ജയകൃഷ്ണൻ ചെറുകുറ്റി, ഷീബ പുൽപ്പാണ്ടി, ജിഷ കാട്ടിൽ, എം.കെ സിനിജ, തുടങ്ങിയവർ സംസാരിച്ചു.

Advertisement

ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പ്രകാശൻ, ഇ.ബൈജുലാൽ എന്നിവർ നേതൃത്വം നൽകി. മൂടാടി സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി സത്യൻ വളണ്ടിയർമാർക്ക് ക്ലാസെടുത്തു. സി.എച്ച്.സിയിലെ ഡോ. ടി.കെ നീതു സ്വാഗതവും എൽ.എച്ച്.എസ് പത്മിനി നന്ദിയും പറഞ്ഞു.

Advertisement

summary: Jeevathalam Project: one day Training program organized at thikkodi