സെെക്കിളിൽ പോകുമ്പോൾ ജെ.സി.ബി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു; തൂണേരി സ്വദേശിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകാൻ വിധിച്ച് വടകര വാഹനാപകട നഷ്ടപരിഹാര കോടതി


Advertisement

വടകര: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൂണേരി മുടവന്തേരി പച്ചിലിശ്ശേരി മുഹമ്മദിനെ നഷ്ടപരിഹാരമായി ഒരു കോടി രൂപ വിധിച്ച് വടകര വാഹനാപകട നഷ്ടപരിഹാര കോടതി.

Advertisement

2019 ജനുവരിയിലാണ് സൈക്കിൾ ഓടിച്ചു പോകുമ്പോൾ ഇരിങ്ങണ്ണൂരിൽ വച്ച് മുഹമ്മദിനെ ജെസിബി ഇടിച്ചാണ് അപകടം സംഭവിക്കുന്നത്.

Advertisement

എൺപത്തിഏഴ് ലക്ഷത്തി നാല്പത്തൊന്നായിരത്തി അഞ്ഞൂറ് രൂപ മുഹമ്മദിനും കോടതി ചെലവായ 7,45,997 രൂപയും ഇതിന്റെ ഒമ്പത് ശതമാനം പലിശയും ചേർത്ത് ഒരുകോടി ഇരുപത് ലക്ഷത്തോളം രൂപ നൽകാൻ വടകര വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജ് കെ. രാമകൃഷ്ണൻ വിധിക്കുകയായിരുന്നു.

Advertisement

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് വിധി സംഖ്യ നൽകേണ്ടത്. ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് വി.കെ അബ്ദുൾ ലത്തീഫ്, പി.പി ലിനീഷ് എന്നിവർ ഹാജരായി.