നന്തിബസാറിലെ ആശാനികേതന്‍ സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു
കൊയിലാണ്ടി: ആശാനികേതന്‍ (FMR INDIA) സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പയ്യോളി സ്വദേശിയായിരുന്നു. ആരോരുമില്ലാത്തവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ് സാഡ്ലര് എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ ആദ്യമായി ഏറ്റെടുത്തുകൊണ്ട് 1977 ഓഗസ്റ്റ് 6 ന് ആണ് ആശാനികേതന്‍ തുടങ്ങിയത്. 47 വര്‍ഷമായി മിത്രന്റെ സംരക്ഷണം ആശാ നികേതനില്‍ ആയിരുന്നു.
ശവസംസ്കാര ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, 9ാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ ഷീജ പട്ടേരി, എന്‍.കെ.സത്യന് (സാംസ്കാരിക സുഹൃത്ത് സംഘം നന്തിബസാര്‍- സെനീര്‍ , എം.കെ മാമൂദ് (വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി), കേണല്‍ മോഹനന് (സഹാനി ഹോസ്പിറ്റല്‍), ആതിര (ഇന്ത്യന്‍ ബാങ്ക് മാനേജര്‍ കൊയിലാണ്ടി), ആശാ നികേതന്‍ ഗവര്‍ണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, ലാര്ഷ് ഇന്ത്യ – ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ് സി.സി.രാജീവന്, ശ്രീ സത്യസായി വിദ്യാപീഠം അഡ്മിനിസ്ട്രേറ്റര്‍ സുധാ ജനാര്ദ്ദ റെഡ്ഡി, പ്രിന്‍സിപ്പാള്‍ പ്രവീണ്‍ കുമാര്‍, ആശാ നികേതനെ സഹായിക്കുന്ന സ്പോണ്‍സര്‍മാരും നാട്ടുക്കാരും മിത്രന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആശാനികേതനില്‍ എത്തി. ശവസംസ്ക്കാരം 12 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാര്‍ഡനില്‍ നടന്നു.