യാത്രാദുരിതത്തിന് അറുതി; മേപ്പയ്യൂര്‍ ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നു


Advertisement

മേപ്പയൂർ: മേപ്പയൂർ, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.

Advertisement

രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ഉള്ളതിനാൽ പേരാമ്പ്രയിൽ നിന്നും വടകരയിലേക്ക് ഇനി എളുപ്പത്തില്‍ എത്താന്‍ സാധിക്കും. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്.

Advertisement

ഗ്രാമപഞ്ചായത്ത് അംഗം വി.പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കെ രതീഷ്, കെ.പി ബീന, കെ എം വിനോദൻ, എ കെ വസന്ത, എം മനോഹരൻ, വി എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അന്തേരി സുരേന്ദ്രൻ സ്വാഗതവും കെ കെ നാരായണൻ നന്ദിയും പറഞ്ഞു.

Advertisement