കൊയിലാണ്ടിയിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുത ലൈനിനും കാറിനും മുകളിൽ വീണു


Advertisement

കൊയിലാണ്ടി: നഗരത്തിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് കാറിനും വൈദ്യുത ലൈനിനും മുകളിലേക്ക് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയ്ക്കടുത്താണ് പ്ലാവിൻ കൊമ്പ് പൊട്ടി വീണത്.

Advertisement

വൈദ്യുതലൈൻ പൊട്ടിയതിനാൽ പ്രദേശത്ത് വൈദ്യുതി ഇല്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ച് നീക്കി. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു.

Advertisement
Advertisement