കരുവോടുചിറയിൽ ഇനി നെൽകതിർ വിളയും; നെൽകൃഷിയുമായി ഇരിങ്ങത്ത് വനിതാ സഹകരണസംഘം


Advertisement

മേപ്പയ്യൂർ: കരുവോടുചിറയിൽ നെൽകൃഷിയുമായി വനിതാ സഹകരണ സംഘം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു. കൃഷി പ്രോത്സാഹിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

സംഘം പ്രസിഡന്റ്‌ ശ്യാമ ഓടയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.രാജൻ, സി.കെ. ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, സഹകരണസംഘം ഇൻസ്പെക്ടർ കെ.വി. മനോജ് കുമാർ, കൃഷി ഓഫീസർ ടി.എൻ. അശ്വനി, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, വി.പി. ബിജു, സറീന ഒളോറ എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Summary: Iringath Women’s Co-operative Society with Rice Cultivation