ഇരിങ്ങത്ത് കുയിമ്പിലുന്തിലെ വ്യാപാരി പാഞ്ചേരി ദാമോദരൻ നായർ അന്തരിച്ചു


മേപ്പയ്യൂർ: ഇരിങ്ങത്ത് കുയിമ്പിലുന്തിലെ വ്യാപാരി പാഞ്ചേരി ദാമോദരൻ നായർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: നാരായണി.

മക്കൾ: ദിനേശ് പാഞ്ചേരി (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ഷീബ, ദിഷി (എസ്.പി ഓഫീസ്, വടകര).

മരുമക്കൾ: അഞ്ജന (എൽ.ഐ.സി ഏജന്റ്), രമേശൻ കൈതക്കൽ, സുരേഷ് (അധ്യാപകൻ, മലപ്പുറം താനൂർ എസ്.എൻ യു.പി സ്കൂൾ).

സഹോദരങ്ങൾ: നാരായണൻ നായർ, ഗോവിന്ദൻ നായർ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, ജാനു അമ്മ.

സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.