ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങൾ; കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയുടെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഫലം പ്രഖ്യാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്(ക്യു എഫ് എഫ് ക്കെ) നടത്തിയ രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഫലം പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങളാണുള്ളത്. യു ട്യൂബ് ചാനൽ വഴിയായിരുന്നു ഫലപ്രഖ്യാപനം.
മികച്ച ഡോക്യുമെന്ററി ഇരുൾ വീണ വെള്ളിത്തിര തിരഞ്ഞെടുത്തു. ഷോർട്ട് ഫിലിം ലോങ്ങ് മികച്ച ചിത്രമായി ചീരുവും ഷോർട് ചിത്രമായി ശീലവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച മ്യൂസിക്കൽ വീഡിയോ കളം, മികച്ച കുട്ടികളുടെ ചിത്രം കൊതിയൻ, മികച്ച പ്രവാസി ചിത്രം ആഷ്, മികച്ച ഡിവോഷണൽ വൈഭവം എന്നിവയാണ്.
സംവിധായകരായ ഹരികുമാർ, ബിപിൻ പ്രഭാകർ, നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ക്യാമറമാനായ പ്രശാന്ത് പ്രണവം, നടനും എഴുത്തുകാരനുമായ സുശീൽ കുമാർ തിരുവങ്ങാട് , സംഗീതജ്ഞൻ പ്രേംകുമാർ വടകര , ഗാനരചയിതാക്കളായ പ്രേമദാസ് ഇരുവള്ളൂർ, നിതീഷ് നടേരി, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി എന്നിവരായിരുന്നു ഫെസ്റ്റിവലിന്റെ ജൂറി. ഏപ്രിൽ 30ന് കൊയിലാണ്ടി ടൗൺ ഹാളിൽ വച്ച് നടക്കുന്ന പുരസ്‌ക്കാരചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.
Summary: International Short Film Festival of Koyilandy Film Society has declared the result