വായന, വാക്ക്, വര, വടകര; ‘വ’ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് കര്‍ട്ടന്‍ ഉയരും, അവസാനഘട്ട ഒരുക്കത്തില്‍ വടകര


Advertisement

വടകര: സഫ്ദർ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘വ’ രാജ്യാന്തര പുസ്തകോത്സവത്തിന്റെ കർട്ടൻ റൈസിങ് ഇന്ന്‌. എടോടിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട് നിന്നിരുന്നിടത്ത് ഒരുക്കിയ ‘വ’ യുടെ ഫെസ്റ്റിവൽ ഓഫീസ് വൈകിട്ട് ആറുമണിക്ക്‌
ഉദ്ഘാടനം ചെയ്യുന്നതോടെ ഫെസ്റ്റിന് കൊടിയേറും.

Advertisement

കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തില്‍ മുത്തമിട്ട ഇന്ത്യൻ സിനിമയുടെ അഭിമാന താരം ദിവ്യപ്രഭയാണ്‌ ‘വ’ യുടെ കർട്ടൻ റൈസിന് വടകരയിലെത്തുന്നത്‌. ഉദ്ഘാടന ചടങ്ങിന് ശേഷം വടകര പാര്‍ക്കില്‍ ദിവ്യ പ്രഭയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കും. സെപ്തംബർ 17 മുതൽ 22 വരെ നടക്കുന്ന ഫെസ്റ്റില്‍ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളാകും.

Advertisement

ദേശീയ അവാർഡ് കരസ്ഥമാക്കിയ ആട്ടം സിനിമയുടെ പ്രവർത്തകർ ചേർന്ന് സെപ്തംബർ 17 ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 22 ന് സക്കറിയയ്ക്ക് ചടങ്ങില്‍ ആദരം നൽകും. ബുക്ക് ഫെസ്റ്റ്, കഥ, തിരക്കഥ ക്യാമ്പുകള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, ചിത്ര – കവിതാപകലുകള്‍, ഗസല്‍ സന്ധ്യ, മധുമഴ രാത്രി തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.

Advertisement

Summary: International Book Festival Vatakara