സ്‌കൂളുകളില്‍ ഇനി ചേമ്പും ചേനയും കാച്ചിലും വിളയും; വിദ്യാലയങ്ങളിലെ ഇടവിള കൃഷിക്ക് പന്തലായനി ബ്ലോക്കില്‍ തുടക്കം


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വിദ്യാലയങ്ങളില്‍ ഇടവിള കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ നടന്നു. ചേമ്പ്, ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് അമ്മ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സ്‌കൂള്‍ ലീഡര്‍ നീഹാര്‍ ഹരിദാസിന് വിത്തുകിറ്റ് കൈമാറി.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍, കൃഷി അസിസ്റ്റന്‍ഡ് ഡയരക്ടര്‍ ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.എം കോയ, കെ. ജീവാനന്ദന്‍, ഷീബ ശ്രീധരന്‍, ഇ.കെ.ജുബീഷ്, മൊയ്തീന്‍ കോയ, പ്രധാനധ്യാപകന്‍ എം.ജി. ബല്‍രാജ് എന്നിവര്‍ സ്ംസാരിച്ചു.