പിഷാരികാവ് കാളിയാട്ട മഹോത്സവം; ആരോഗ്യ വിഭാഗം സംയുക്ത പരിശോധന നടത്തി


കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ സംയുക്ത പരിശോധന. നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.

പാചകപ്പുര, സ്റ്റോര്‍ റൂം, മാലിന്യ സംസ്‌കരണ സംവിധാനം, കുടിവെള്ള സ്രോതസ്, ഭക്ഷണവിതരണ ഹാള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ സംഘം പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

പരിശോധനയില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാരായ രാജേഷ്, കെ. റിഷാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, ടി.കെ. ഷീബ, മേഴ്‌സി എന്നിവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളിലും ഭക്ഷണവിതരണ സ്റ്റാളുകളിലും മറ്റും പരിശോധന നടത്തുമെന്നും ലൈസന്‍സ് ഇല്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.