കുട്ടികള്‍ ഉപയോഗിക്കുന്ന ശൗചാലയം വൃത്തിയായി സൂക്ഷിക്കണം, ഇഴജന്തുക്കള്‍ കടന്നു വരാതെയും നോക്കണം; കാലപഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിൽ എത്തിയ കൊയിലാണ്ടി ഗവ പ്രീപ്രൈമറി സ്കൂളിൽ ബാലാവകാശ കമ്മിഷന്‍ ചെയർമാന്റെ പരിശോധന
കൊയിലാണ്ടി: ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥ അതീവ സ്കോചനീയം, പരിശോധന നടത്തി ബാലാവകാശ കമ്മീഷൻ. കാലപഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിൽ എത്തിയ കൊയിലാണ്ടി ഗവ പ്രീപ്രൈമറി സ്കൂളിലാണ് ബാലാവകാശ കമ്മിഷന്‍ ചെയർമാന്റെ പരിശോധന. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആവശ്യമായ സുരക്ഷാ കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് നഗരസഭയോട് ചെയർമാന്റെ ആവശ്യപ്പെട്ടു.
കൊയിലാണ്ടി ഗവ ഗേള്‍സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ പ്രൈമറി സ്‌കൂളിന്റെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം എന്നത് കണ്ട് ചർച്ച ചെയ്യാനാണ് അദ്ദേഹം സ്കൂളിലെത്തിയത്. ശൗചാലയം വൃത്തിയായി സൂക്ഷിക്കണമെന്നും ഇഴജന്തുക്കള്‍ കടന്നു വരാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു കമ്മീഷന്‍ അംഗം അഡ്വ ബബിത ബാല്‍രാജും സംഘത്തിലുണ്ടായിരുന്നു.
1963ല്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്, എന്നാൽ ക്ലാസ് മുറികളുടെ അവസ്ഥ ഏറെ ശോചനീയമാണ്. കാലപഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണ് അതെല്ലാം. കെട്ടിടത്തിന്റെ അവസ്ഥ അടിയന്തിരമായി മെച്ചപ്പെടുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉടനെ തന്നെ ഫിറ്റ്‌നെസ് പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാനും ചുമതലപ്പെടുത്തി.
അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ നഗരസഭ ഇടപെട്ട് പരിഹരിക്കുമെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തിരമായി ഇടപെടുമെന്നും നഗരസഭ ചെയര്‍മാന്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ സി പ്രജില, നഗരസഭ സെക്രട്ടറി സുരേഷ് എന്നിവര്‍ ഉറപ്പ് നൽകുകയുണ്ടായി. എ.ഇ.ഒ പി.പി.സുധ, എസ്.എസ്.എ കണ്‍വീനര്‍ യൂസഫ് നടുവണ്ണൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.