വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശി മരിച്ചു
പേരാമ്പ്ര: വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി മുറിവേറ്റ യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഷിജുവിന് പരിക്കേറ്റത്. പലക കട്ട് ചെയ്യുമ്പോള്‍ കട്ടിങ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
അച്ഛന്‍: ബാലന്‍. അമ്മ: രാധ. സഹോദരി ഷീജ (കന്നാട്ടി). സഞ്ചയനം: ഞായറാഴ്ച.
Summary: Injured by a cutting machine while working; A native of Katiangad who was under treatment died