സ്‌ക്കൂളിന് സമീപത്ത ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; കാഞ്ഞങ്ങാട് 50 വിദ്യാർഥികൾ ആശുപത്രിയിൽ


കാഞ്ഞങ്ങാട്: സ്‌ക്കൂളിന് സമീപത്തെ ആശുപത്രിയിലെ ജനറേറ്റില്‍ നിന്നുള്ള പുക ശ്വസിച്ച് കാഞ്ഞങ്ങാട് അമ്പത് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌ക്കൂളിന് തൊട്ടടുത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് ശാരീരിക അസ്വാസ്ഥ്യത്തിന് കാരണം.

ക്ലാസ് മുറിക്ക് അടുത്തയിട്ടായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. പുക ശ്വസിച്ച കുട്ടികള്‍ക്ക് ശ്വാസതടസ്സവും തലക്കറക്കവും അനുഭവപ്പെടുകയായിരുന്നു. അഞ്ച് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.