ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ സിങ്


ന്യൂദല്‍ഹി: ഉക്രൈനില്‍ തലസ്ഥാനമായ കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ സിങ് അറിയിച്ചു. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

‘ കിവിലുള്ള എല്ലാവരെയും തിരികെ എത്തിക്കുന്നതിനാണ് പ്രാമുഖ്യം എന്ന് ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധമുഖത്ത് തോക്കിന്റെ വെടിയുണ്ട ആരുടെയും മതമോ ദേശീയതയോ നോക്കിയല്ല തുളച്ചുകയറുന്നത്.’ വി.കെ സിങ് പറഞ്ഞു.

നേരത്തെ കര്‍ക്കീവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ നവീണ്‍ ശേഖരപ്പയായിരുന്നു കൊല്ലപ്പെട്ടത്.